Sunday, October 4, 2026

നേരിയ ആശ്വാസം!!ഉമാ തോമസ് എം എൽ എ യുടെ ആരോഗ്യനിലയിൽ പുരോഗതി?കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായും റിപ്പോർട്ട്

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്.എന്നാൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നാൽ മാത്രമേ ആരോഗ്യ നില പൂർണമായി വിലയിരുത്താൻ കഴിയൂ ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്.കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണായിരിന്നു ഉമാ തോമസ് എംഎൽഎയ്ക്കു അപകടം ഉണ്ടായത് .

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതര പരിക്കേറ്റത് .ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു.. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിലേക്ക്‌ തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപതിയിലേക്ക് കൊണ്ടുപോകുമ്പോൾ എംഎൽഎയ്ക്കു ബോധമുണ്ടായിരുന്നു. എന്നാൽ അതിനുശേഷം ബോധം വീഴുന്നതും നേരിയ ചലനമെങ്കിലും ഉണ്ടാകുന്നതും ഇപ്പോഴാണ് .

Related Articles

Latest Articles