Sunday, November 1, 2026

ഇന്ത്യയിൽ 2015 മുതല്‍ 80% ത്തോളം കുഞ്ഞുങ്ങളെ ദത്തെടുത്തു: കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി | Smrithi

ദില്ലി : 2015 മുതല്‍ രാജ്യത്ത് 80 ശതമാനത്തോളം കുഞ്ഞുങ്ങളെ ദത്തെടുത്തുവെന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 0-2 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ദത്തെടുക്കല്‍ കണക്കാണ് കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

രാജ്യസഭയിലെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രാലയം കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. 2015 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 16,856 കുട്ടികളെയാണ് ദെത്തെടുത്തത് . ഇതില്‍ 0-2 വയസു വരെ പ്രായമുള്ള 13,495 കുഞ്ഞുങ്ങളെയും, 2-4 പ്രായമുള്ള 1,340 കുട്ടികളേയും, 4-6 വയസ് വരെയുള്ള 889 കുട്ടികളെയും, 6-8 വയസുള്ള 401 കുട്ടികള്‍, 8-10 വയസ് പ്രായത്തില്‍ 350 10-12 വരെ 192 , 12-14 വരെ 100, 14-18 വരെ 59 എന്നിങ്ങനെയാണ് കണക്ക്. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള 725 കുഞ്ഞുങ്ങളെയും ഇക്കാലയളവില്‍ ദത്ത് നല്‍കിയതായി സ്മൃതി ഇറാനി രാജ്യസഭയിൽ വ്യക്തമാക്കി.

Related Articles

Latest Articles