Sunday, April 28, 2024
spot_img

യോനോ ആപ്പിന്റെ പേരിൽ എസ്‌ എം എസ്‌ തട്ടിപ്പ്; എസ് ബി ഐ അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം; സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ അക്കൗണ്ട്​ ഉടമകളെ യോനോ മൊബൈൽ ആപ്പിന്റെ പേരുപറഞ്ഞ്​ തട്ടിപ്പിന്​ ഇരയാക്കിയതായി പൊലീസ്​. മാത്രമല്ല അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള പോലീസ്. എസ്​.എം.എസ്​ അയച്ചായിരുന്നു കബളിപ്പിക്കലെന്നും പോലീസ്​ പറയുന്നു.

ബാങ്കിൽ നിന്നെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് സന്ദേശമയക്കലാണ്​ തട്ടിപ്പിന്റെ ആദ്യപടി. യോനോ (YONO) ബാങ്കിങ്​ ആപ്ലിക്കേഷൻ ബ്ലോക്ക്​ ചെയ്യപ്പെട്ടു എന്ന്​ എസ്​.എം.എസ്​ സന്ദേശം തട്ടിപ്പുകാർ അയക്കുന്നു. യഥാർഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. ഈ സമയം എസ്​.ബി.ഐ യുടേതാണെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒ.ടി.പി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഉടനെ യഥാർത്ഥ എസ്​.ബി.​ഐ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.

ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായിട്ടുള്ള നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പോലീസ്​ വ്യക്തമാക്കി.

തട്ടിപ്പിനിരയാകാതിരിക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇങ്ങനെ;

  1. എസ്​.ബി.ഐ ബാങ്കിൽ നിന്ന്​ എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്ന്​ വരുന്ന എസ്​.എം.എസ്​ സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
  2. എസ്​.എം.എസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
  3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു.ആർ.എൽ (URL) ശ്രദ്ധിക്കുക. എസ്​.ബി.ഐ അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തണം.
  4. സംശയം തോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.
  5. പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles