Wednesday, May 15, 2024
spot_img

കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്;കാസർകോ‍ട് സ്വദേശി ഷഹല പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 19 കാരി പിടിയിൽ.കാസർകോ‍ട് സ്വദേശി ഷഹലയാണ് കസ്റ്റഡിയിലായത്. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണ്ണമാണ് പെൺകുട്ടി കടത്താൻ ശ്രമിച്ചത്.അടിവസ്ത്രത്തുനുള്ളില്‍ വിദ​ഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയിലാണ് സ്വർണ്ണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പുറത്തെ പോലീസ് നടപടിയിൽ പെൺകുട്ടി കുടുങ്ങി.

ഈ മാസം 22നും കരിപ്പൂരിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ്ണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടി. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ് നിന്നും 1056 ഗ്രാം സ്വർണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ നിന്നും 1060 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവര്‍ സ്വർണ്ണം കൊണ്ടുവന്നത്.

Related Articles

Latest Articles