Saturday, May 18, 2024
spot_img

സില്‍വര്‍ ലൈന്‍: സാമൂഹിക ആഘാത പഠനം ഇന്ന് മുതല്‍ ആരംഭിക്കും; 100 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ ആരംഭിക്കും. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് സാമൂഹിക ആഘാത പഠനത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് ആണ് പഠനം നടത്തുന്നത്.

പദ്ധതി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം.കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61. 7 കിലോ മീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളിൽ സർവ്വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം ഡിപിആർ പരിശോധിച്ച ശേഷം മാത്രമേ സിൽവർലൈനിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുവെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റെയിൽവേ മന്ത്രാലയത്തിൻറെ പരിഗണനയിലുള്ള ഡിപിആർ വിശദമായി പരിശോധിച്ച ശേഷം മാത്രമേ സിൽവർലൈനിൽ അന്തിമ തീരുമാനം എടുക്കൂവെന്നതാണ് കേന്ദ്രസർക്കാർ നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതിയുടെ അലൈൻമെൻറ് പ്ലാൻ അടക്കം കൂടുതൽ വിശദാംശങ്ങൾ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Related Articles

Latest Articles