Tuesday, April 30, 2024
spot_img

ദിവസവും ഇണചേരും; മുള്ളൻപന്നി നിസാരകാരനല്ല | porcupine

പേരിലേ പന്നിയുള്ളു പന്നികളുമായി ഒരു ബന്ധവും ഇല്ലാത്ത മുള്ളൻപന്നി | porcupine

പന്നികളുമായി ഒരു ബന്ധവും മുള്ളമ്പന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെൻ്റിയ ( Rodentia ) ഒർഡറിൽ പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ഉളിപ്പല്ലുകൾ വായിൽ മുകളിലും താഴെയും ഉള്ളതാണിവരുടെ പ്രത്യേകത.. പല്ലാണ് ഇവരുടെ രക്ഷയും വഴിയും . കറുമുറ കരണ്ടു തിന്നാണ് ജീവിതം. നീണ്ടു നീണ്ടു വളരുന്ന പല്ലുകൾ രാകി നീളം കുറക്കാനും മൂർച്ച കൂട്ടാനും തിന്നാനല്ലെങ്കിലും എന്തെങ്കിലും കരണ്ടുകൊണ്ടിരിക്കണം എന്നതാണ് ശീലം.
ലാറ്റിൻ ഭാഷയിൽ പന്നി എന്ന അർഥം വരുന്ന porcus എന്ന വാക്കും മുള്ള് എന്ന അർത്ഥം വരുന്ന spina എന്ന വാക്കും ചേർന്നാണ് , പോർകുപിൻ Porcupine എന്ന പേരിലേക്ക് പാവങ്ങൾ എത്തിയത്. ലോകത്തെങ്ങുമായി രണ്ടു കുടുംബങ്ങളിലായി നിരവധി ഇനം മുള്ളമ്പന്നികൾ ഉണ്ട്. ആഫ്രിക്ക, ഏഷ്യ ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങൾ ഉൾപ്പ്പെട ഓൾഡ് വേൾഡ് മുള്ളമ്പന്നികൾ Erethizontidae കുടുംബാംഗങ്ങളും വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കുഭാഗം എന്നിവിടങ്ങളിൽ മാത്രമുള്ള ന്യൂ വേൾഡ് മുള്ളമ്പന്നികൾ Hystricidae എന്ന കുടുംബാംഗങ്ങളും ആണ്. ഇവർ തമ്മിൽ വലിയ സാമ്യം ഒന്നും ഇല്ല എന്നതു കൂടാതെ അമേരിക്കൻ മുള്ളമ്പന്നികൾ മരങ്ങളിൽ കഴിയുന്നവരും ആണ്.

Related Articles

Latest Articles