Tuesday, September 22, 2026

എന്തൊരു സ്ത്രീപക്ഷ നിലപാട്: സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിയ്ക്ക് അനുവാദം കൊടുത്ത ആര്യയെ പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: വിവാഹം പാർട്ടി തീരുമാനിക്കുമെന്ന ആര്യ രാജേന്ദ്രന്റെ നിലപാടിനു പിന്നാലെ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ. സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിക്ക് അനുവാദം നൽകിയ മികച്ച സ്ത്രീപക്ഷ നേതാവ് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ ആര്യ രാജേന്ദ്രനെ വിശേഷിപ്പിച്ചത്.

അതേസമയം സ്ത്രീ മുന്നേറ്റത്തിന്റെ അടയാളമായി ആര്യയെ എടുത്തു കാണിക്കുന്ന സിപിഎമ്മിന് രൂക്ഷ വിമർശനങ്ങളാണ് സംഭവത്തെ തുടർന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇന്നാണ് സംസ്ഥാനത്തെ പ്രായം കുറഞ്ഞ എം എൽ എ സച്ചിൻ ദേവും രാജ്യത്തെ പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാവുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

ഇതിനു പിന്നാലെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നെങ്കിലും വിവാഹം പാർട്ടി തീരുമാനിക്കും എന്ന നിലപാടാണ് ആര്യ രാജേന്ദ്രൻ സ്വീകരിച്ചത്. എന്നാൽ, വിവാഹത്തിന്റെ കാര്യത്തിൽ സച്ചിൻദേവിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

Related Articles

Latest Articles