Saturday, September 19, 2026

രാജധാനി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

തൃശൂർ: പാമ്പൂരിൽ തീവണ്ടിയ്‌ക്ക് നേരെ കല്ലേറ്. രാജധാനി എക്സ്പ്രസ് ട്രെയിനിനു നേരെയാണ് തൃശൂരില്‍ കല്ലേറ് ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. സംഭവത്തെ തുടർന്ന് ആർപിഎഫ് അന്വേഷണം തുടങ്ങി. രാജധാനി എക്സ്പ്രസ് തിരുവനന്തപുരത്തേയ്ക്ക് യാത്ര തുടരുന്നു.

Related Articles

Latest Articles