Thursday, October 8, 2026

ട്രംപിന്റെ മഞ്ഞ ടൈ : രഹസ്യം തേടി സോഷ്യല്‍ മീഡിയ

ദില്ലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. ഇന്ത്യ സന്ദര്‍ശനത്തില്‍ എന്തുകൊണ്ട് മഞ്ഞ ടൈ ധരിച്ചു എന്ന തരത്തിലാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ ചോദ്യം. സാധാരണ ട്രംപ് അണിയാറുള്ളത് ചുവന്ന ടൈയാണ്.കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ അദ്ദേഹം സാധാരണ പോലെ ചുവന്ന ടൈ തന്നെയാണ് ധരിച്ചിരുന്നത്. എന്നാല്‍ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് തൊട്ട് പിന്നാലെ ട്രംപ് ടൈ മാറ്റി കെട്ടി.

ഇന്ത്യയില്‍ ‘മഞ്ഞ’ സന്തോഷത്തിന്റെ പ്രതീകമായ് കണക്കാക്കുന്ന നിറമാണെന്നും വസന്തത്തിന്റെ നിറമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും പ്രതീകമാണ് മഞ്ഞ. അതിനാലാണ് ട്രംപ് മഞ്ഞ ടൈ ധരിച്ചതെന്നാണ് ഒരുകൂട്ടം വാദിക്കുന്നത്.

Related Articles

Latest Articles