തിരുവനന്തപുരം : ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ പൊലീസ് കണ്ടെത്തി. വിവാഹമുറപ്പിച്ചിരുന്ന അപര്‍ണയെ വിവാഹത്തിന് 15 ദിവസം മുന്‍പാണ് കാണായത്. ദുബായിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായി വിവാഹമുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പോലീസ് സത്യസരണിയില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപര്‍ണയുടെ വിവാഹം മഞ്ചേരി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപര്‍ണ പൊലീസിന് മൊഴിനല്‍കി. കൂടാതെ,സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
അപര്‍ണയെ തിരിച്ചെത്തിക്കണമെന്ന അമ്മ മിനി വിജയന്റെ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. അപര്‍ണയ്ക്ക് പാസ്പോര്‍ട്ട് എടുത്തതായി സംശയമുള്ളതിനാല്‍ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സത്യസരണിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എഴുപത് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തു. അതേസമയം, മതപഠനത്തിനായാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.

