SI Attacked
ആലപ്പുഴ: ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ മര്ദിച്ച (SI Attacked In Alappuzha) സംഭവത്തിൽ പ്രതിയായ സൈനികന് ലോക്കപ്പ് മര്ദനമേറ്റതായി ആരോപണം. പത്തനാപുരം സ്വദേശി ജോബിന് സാബുവിനെ ചേര്ത്തല പോലീസ് കസ്റ്റഡിയില് മര്ദിച്ചുവെന്നാണ് പരാതി. വാഹന പരിശോധനയ്ക്കിടെ എസ്ഐയെ മര്ദിച്ച കേസിലെ പ്രതിയാണ് ജോബിന്. റിമാന്ഡിലായ ജോബിനെ വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം സൈനികരെ ക്രൂരമായി മര്ദിച്ചെന്നും നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നുമാണ് ബന്ധുക്കള് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചേര്ത്തല ഹൈവേ പൊലീസ് പട്രോളിങ് സംഘം പരിശോധനയ്ക്കിടെ ഒരു വാഹനം തടഞ്ഞുനിര്ത്തിയത്. വാഹനത്തിന് അമിതവേഗതയായിരുന്നെന്നും മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും പറഞ്ഞാണ് തടയാന് ശ്രമിച്ചത്. എന്നാല് വാഹനമോടിച്ചവര് നിര്ത്താതെ പോയതോടെ ചേസ് ചെയ്ത് നിര്ത്തിക്കുകയായിരുന്നു. ഇക്കൂട്ടത്തില് ഉണ്ടായിരുന്ന ആളാണ് സൈനികനായ ജോബിന്. എന്നാൽ വാഹനം നിര്ത്തിച്ചതോടെ ജോബിന് അടക്കമുള്ളവര് ചേര്ന്ന് എസ്ഐ ജോസി സ്റ്റീഫനെ മര്ദിക്കുകയായിരുന്നു.
പരിക്കേറ്റ എസ്ഐയെ ചേര്ത്തല താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര് മുഹമ്മദ്, പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന് രാജ് എന്നിവരാണ് എസ്ഐയെ മര്ദിച്ച മറ്റുപ്രതികള്. കസ്റ്റഡിയിലെടുത്ത ദിവസം വൈകുന്നേരമാണ് ജോബിനെ കോടതിയില് ഹാജരാക്കിയത്. എന്നാല് അതിനുമുന്പായി ലോക്കപ്പില് വെച്ച് ക്രൂരമായി പൊലീസ് മര്ദിച്ചെന്ന് ബന്ധുക്കള് ആരോപിച്ചു. റിമാന്ഡിലായ സൈനികനെ ആശുപത്രിയില് സന്ദര്ശിക്കാന് ബന്ധുക്കള്ക്ക് അനുമതിയില്ല. മര്ദനമേറ്റ ജോബിന് നടക്കാന് പോലും കഴിയാത്ത നിലയിലാണെന്ന് ബന്ധു പ്രകാശ് ഒരു മാധ്യമത്തോട് പറഞ്ഞു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…