Monday, September 21, 2026

ആലപ്പുഴയില്‍ സ്‌കൂളില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 17-കാരിക്ക് നേരേ അതിക്രമമുണ്ടായത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍വെച്ച് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടി ഇപ്പോള്‍ കോട്ടയത്തെ ബന്ധുവീട്ടിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തനായി പൊലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്. പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമങ്കരി പൊലീസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles