ദില്ലി: രാജ്യത്തെ ഏറ്റവും പുരാതനമായ മതം മുസ്ലിം മതമാണെന്നും അതുകൊണ്ടുതന്നെ ഇന്ത്യ മുസ്ലിങ്ങളുടെ രാജ്യമാണെന്നും ജമൈത്ത് ഉലമ നേതാവ് മഹ്‌മൂദ് മദനി. സംഘടനയുടെ മുപ്പത്തി നാലാമത് പ്ലീനറി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് ദില്ലി രാംലീല മൈതാനിയിൽ സംസാരിക്കവേയാണ് മദനിയുടെ വിവാദ പ്രസ്താവന. മുസ്ലിം മതം വിദേശ മതമാണെന്ന ധാരണ തെറ്റാണെന്നും മോദിയെയും മോഹൻ ഭാഗവത്തിനെയും പോലെ ഈ രാജ്യം തന്റേത് കൂടിയാണെന്നും മദനി അഭിപ്രായപ്പെട്ടു.
ഇസ്‌ലാമോ ഫോബിയ പരത്തുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്നും രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്നും മദനി ആവശ്യപ്പെട്ടു. ഇസ്ലാമിനെ വിമർശിക്കുന്നവർക്കും പ്രവാചനകനെ നിന്ദിക്കുന്നവർക്കും ശിക്ഷ ഉറപ്പാക്കണം, ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളേയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളെയും നിയന്ത്രിക്കണമെന്നും സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

