കൊച്ചി: എറണാകുളം നായരമ്പലത്ത് അമ്മയ്ക്ക് പുറകേ പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലുണ്ട്.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പരാതി നൽകി. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാൻ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.
മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയത് യുവാവിനെ ശല്യംചെയ്യൽ മൂലം എന്ന് ഉറപ്പിച്ച് ആണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും.

