Friday, April 26, 2024
spot_img

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു; മണ്മറഞ്ഞത് ആയിരത്തോളം ലളിതഗാനങ്ങൾക്ക് സംഗീതം നൽകിയ പ്രതിഭ

തിരുവനന്തപുരം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ചു വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ ഞായറാഴ്ച്ച രാവിലെ ഒൻപത് മണിയോടുകൂടിയായിരുന്നു അന്ത്യം. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ദീർഘകാലം സംഗീത വിഭാഗം കലാകാരനായിരുന്നു. ആകാശവാണിയിൽ ആദ്യമായി ലളിത സംഗീത പാഠം തുടങ്ങിയത് രത്‌നാകരൻ ഭാഗവതരായിരുന്നു.ആകാശവാണിയിൽ നിന്ന് എ ടോപ്പ് സംഗീതജ്ഞൻ എന്ന പദവി നേടുന്ന ആദ്യത്തെ കലാകാരൻ കൂടിയാണദ്ദേഹം.

ആയിരത്തോളം ലളിതഗാനങ്ങൾക്ക് ഈണം നൽകിയ അതുല്യ കലാകാരനാണ് രത്‌നാകരൻ ഭാഗവതർ. 2001 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി . 1987 ൽ സ്വാതിതിരുനാൾ സംഗീതസഭയുടെ പ്രശസ്തമായ ഗായകരത്‌നം അവാർഡ് നേടിയിട്ടുണ്ട്. തന്റെ പതിനാറാം വയസ്സിൽ ശിവഗിരി മഠത്തിൽ നടന്ന സംഗീതമത്സരത്തിൽ സ്വർണ്ണപ്പതക്കം നേടിയ പ്രതിഭയാണ് രത്‌നാകരൻ ഭാഗവതർ. മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.

Related Articles

Latest Articles