തൃശൂർ: തൃശൂരിൽ കൊടും ക്രൂരത. വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്.
അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് മകന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. അതേസമയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊല ചെയ്ത ശേഷം അനീഷ് ഒളിവിൽ പോയിരിക്കുകയാണ്.

