Sunday, January 4, 2026

വായിൽ തുണി തിരുകി മകൻ അമ്മയെ അതിക്രൂരമായി പീഡിപ്പിച്ചു: സംഭവം കര്‍ണാടകയിൽ

പുട്ടൂര്‍: അമ്മയുടെ വായില്‍ തുണി തിരുകിയ ശേഷം മകൻ ക്രൂരമായി ബലാത്സംഗം ചെയ്തു. പ്രതിയായ മകനെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്.

ആശുപത്രിയില്‍ വെച്ചാണ് 58 കാരിയായ അമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രതിയുടെ ലൈംഗികാതിക്രമത്തിന് ശേഷം അസുഖബാധിതയായ അമ്മയെ പുട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

സംഭവത്തിൽ പ്രതിയായ മകനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 362 (2), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles