Tuesday, April 30, 2024
spot_img

2024, പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയിലുള്ള തന്റെ അവസാന വർഷം; ടെന്നീസ് ഭാവി സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍

മാഡ്രിഡ്: ടെന്നീസ് ഭാവി സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍.സജീവ ടെന്നീസില്‍ നിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ടാണ് നദാൽ ഇപ്പോൾ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.2024, പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയിലുള്ള തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് നദാല്‍ വ്യക്തമാക്കി. പരിക്കുകള്‍ നിരന്തരം വേട്ടയാടുന്നതാണ് താരത്തെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

‘എനിക്ക് എന്റെ ദൈനദിന ജോലികളൊന്നും ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് യഥാര്‍ഥ സാഹചര്യം. പാന്‍ഡമിക്കിന് ശേഷം പരിശീലനവും മത്സരങ്ങളും ഒന്നും എനിക്ക് ആസ്വദിക്കാന്‍ പോലും സാധിക്കുന്നില്ല. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നെ അലട്ടുന്നു. മാത്രമല്ല മറ്റ് തടസങ്ങളുമുണ്ട്. അല്‍പ്പകാലത്തിനു ശേഷം ടെന്നീസ് നിര്‍ത്താനാണ് ഞാന്‍ ആലോചിക്കുന്നത്. പരിക്കു മാറി ഇനി എപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നു എനിക്കറിയില്ല. രണ്ടോ അതല്ലെങ്കില്‍ നാലോ മാസം പോലും തിരിച്ചു വരവിന് ചിലപ്പോള്‍ എടുത്തേക്കാം’- നദാല്‍ വെളിപ്പെടുത്തി.

Related Articles

Latest Articles