Tuesday, May 21, 2024
spot_img

ടെസ്‌ല വസന്തം ഇന്ത്യയിലേക്ക്; പ്രാരംഭഘട്ട ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്

ലോകത്തെ പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തിനുള്ള വഴിയൊരുങ്ങുന്നു. ഇന്ത്യയിൽ നിർമാണപ്ലാന്റ് ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട ചർച്ചകൾ സർക്കാരുമായി കമ്പനി അധികൃതർ നടത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്രൊഡക്ട് ലിങ്കി‍ഡ് ഇൻസെന്റീവ് സ്കീം പ്രയോജനപ്പെടുത്തി ഇന്ത്യയിൽ ബാറ്ററി പ്ലാന്റും നിർമാണശാലയും കൂടി ആരംഭിക്കാനാണ് ടെസ്‌ലയുടെ പദ്ധതി.

അതേസമയം ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഇതുവരെ ടെസ്‌ല പ്രൊപ്പോസൽ സർക്കാറിന് സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.കഴിഞ്ഞ വർഷം ടെസ്‌ല പ്രതിനിധികൾ സർക്കാറുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഇറക്കുമതി ചുങ്കത്തിൽ ഇളവുവേണമെന്ന് ടെസ്‌ല‌യുടെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല തുടർന്ന് ടെസ്‍ല ഇന്ത്യൻ പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ ചൈനയിലുള്ള നിർമ്മാണ ശാലകൾ അമേരിക്കൻ കമ്പനികൾ പൂട്ടാൻ ആരംഭിക്കുകയും ഏഷ്യയിൽ മറ്റ് നിർമ്മാണ ശാലകൾ ആരംഭിക്കാൻ നിർബന്ധിതരാകുകയും ചെയ്തു.

Related Articles

Latest Articles