Monday, October 5, 2026

‘ദയവു ചെയ്ത് മിണ്ടാതിരിക്കുക’, ‘മര്യാദ കാണിക്കണം’ ; ഭരണപക്ഷത്തോട് പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എൻ.ഷംസീർ

തിരുവവന്തപുരം : ഭരണപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചതിനെ തുടർന്നാണ് സ്പീക്കർ ദേഷ്യപ്പെട്ടത്. തുടർന്ന് ഭരണപക്ഷത്തോട് മിണ്ടാതിരിക്കാനും മര്യാദ കാണിക്കാനും സ്പീക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തോട് നിശബ്ദമായിരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു.

എന്നാൽ ഭരണപക്ഷത്തിന് ഭയമായതിനാലാണ് സംസാരിക്കാൻ അനുവദിക്കാത്തത് എന്നായിരുന്നു ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.

Related Articles

Latest Articles