Tuesday, October 13, 2026

നടുറോഡിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം ; ബസിൻ്റെ സൈഡ് ഗ്ലാസടിച്ചു തകർത്തു

കൊച്ചി : നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ബസിന്റെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ആലുവ മാർക്കറ്റിന് സമീപമായിരുന്നു സംഭവം നടന്നത്.
തർക്കം മൂർഛിച്ചതോടെ സ്വകാര്യ ബസ് സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ ബസിൻ്റെ സൈഡ് ഗ്ലാസടിച്ചു തകർക്കുകയായിരുന്നു.

ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ കളമശേരി മുതൽ വാക്കേറ്റം തുടങ്ങിയിരുന്നു. ആലുവ മാർക്കറ്റിനടുത്തെത്തിയപ്പോഴാണ് ബസ് കുറുകെ നിർത്തി ബസിൽ നിന്നും ഇറങ്ങിയ ജീവനക്കാരൻ മറ്റേ ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് തകർത്തത്.

Related Articles

Latest Articles