ദില്ലി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരായ വിധിയ്ക്ക് പിന്നാലെ രാഹുലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി ലോക്‌സഭാ സ്പീക്കർ. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ ലഭിച്ച വിധി സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

