Thursday, May 2, 2024
spot_img

മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ എം.ബി.രാജേഷ്

തിരുവനന്തപുരം: മൂവാറ്റുപുഴ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ എം.ബി.രാജേഷ്. മെൻ്റർ വിവാദത്തിൻ്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് മറുപടി പറഞ്ഞത്.

അതിന് ശേഷം വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ധനഭ്യർത്ഥന ചർച്ചയിൽ ഇന്നും ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലെ പോര് തുടരാനാണ് സാധ്യത.

Related Articles

Latest Articles