Wednesday, May 15, 2024
spot_img

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഇന്നും വാദം തുടരും; വാദം കേൾക്കുന്നത് മുതിര്‍ന്ന ജഡ്ജി അജയകൃഷ്ണ വിശ്വേശ

വാരണാസി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ വാരണാസി ജില്ലാ കോടതിയില്‍ ഇന്നും വാദം തുടരും. മസ്ജിദ് മേഖലയില്‍ ദൈനംദിന പൂജയും, പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്നതിലാണ് മുതിര്‍ന്ന ജഡ്ജി അജയകൃഷ്ണ വിശ്വേശ വാദം കേള്‍ക്കുന്നത്.

ഗ്യാന്‍വാപി, മസ്ജിദല്ലെന്നും സ്വത്തുക്കള്‍ ആദി വിശ്ശ്വേര്‍ ദേവന്റെയാണെന്നുമാണ് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം.

ഹര്‍ജികള്‍ പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങള്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

Related Articles

Latest Articles