Saturday, January 10, 2026

ഇടുക്കിയിൽ വീട്ടമ്മയെ കടന്നുപിടിച്ചു; എസ് ഐ അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ വീട്ടമ്മയെ കടന്നുപിടിച്ച എസ് ഐ അറസ്റ്റിൽ (SI Arrested). സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. ഇടുക്കി കരിങ്കുന്നത്ത് ആണ് സംഭവം. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തു അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അതിക്രമം ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ കരിങ്കുന്നം പോലീസ് ഇടുക്കിയിൽ സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ മദ്യലഹരിയിലായിരുന്നോ എന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles