Monday, September 21, 2026

നടി ഹണി റോസിന്റെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം; മുൻ‌കൂർ ജാമ്യത്തിന് ബോബി ചെമ്മണ്ണൂർ; കൂടുതൽ അറസ്റ്റുകൾ ഉടനെന്ന് സൂചന

കൊച്ചി: നടി ഹണി റോസിന്റെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ. സെൻട്രൽ എ സി പി ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. സൈബർ വിദഗ്ദ്ധർ അടക്കം അന്വേഷണ സംഘത്തിലുണ്ട്. നിലവിൽ രണ്ടു പരാതികളാണ് ഹണി റോസിന്റേതായി ഉള്ളത്. ഒന്ന് സൈബർ ആക്രമണങ്ങൾക്കെതിരെയുള്ളതാണ്. ബോബി ചെമ്മണ്ണൂരിനെതിരെയുള്ളതാണ് മറ്റൊന്ന്. രണ്ടു പരാതികളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. രണ്ടാമത്തെ കേസിൽ ഹണി റോസിന്റെ മൊഴിയെടുക്കേണ്ടതുണ്ട്. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് അനിവാര്യമാണ്. എന്നാൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂർ.

സൈബർ ആക്രമണ പരാതിയിൽ 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന. വ്യാജ ഐ ഡിയിൽ നിന്ന് അശ്ളീല പരാമർശം നടത്തിയവരേയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

ഷോറൂം ഉദ്‌ഘാടനത്തിനെത്തിയ തന്നോട് അവിടെവച്ചും പിന്നീടും ലൈംഗീക ചുവയോടെ ബോബി ചെമ്മണ്ണൂർ സമീപിച്ചുവെന്നാണ് ഹണി റോസിന്റെ പരാതി. ആദ്യം ബോബിയുടെ പേരുപറയാതെയായിരുന്നു ഹണിയുടെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് ശേഷമാണ് ഹണിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടായത്

Related Articles

Latest Articles