ദില്ലി : സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ ‘അഫ്‌സ്പ’ (AFSPA) അരുണാചല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും പ്രദേശങ്ങളില്‍ ആറ് മാസം കൂടി പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടാൻ തീരുമാനിച്ചത്.
അഫ്‌സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള അധികാരം നിയമം വഴി ലഭിക്കുന്നു. ജമ്മു കശ്മീരില്‍ അഫ്സ്പ പ്രാബല്യത്തിലുണ്ടെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ നീക്കം ചെയ്തിരുന്നു. ജമ്മു കശ്മീരിലും അഫ്‌സ്പ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ പരിണഗനയിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഷാ പറഞ്ഞിരുന്നു

