Saturday, May 4, 2024
spot_img

“മാതൃരാജ്യത്തേക്ക് നാം പറക്കാൻ പോകുന്നു…ജയ് ഹിന്ദ്-വന്ദേ മാതരം-ഭാരത് മാതാ കീ ജയ്”; വൈറലായി ഇന്ത്യൻ വൈമാനികന്റെ വാക്കുകൾ; വീഡിയോ കാണാം

ദില്ലി: ഓപ്പറേഷൻ ഗംഗ ദൗത്യം ഊർജ്ജിതമായി തന്നെ തുടരുകയാണ്. ഇതിനിടയിൽ നടക്കുന്ന ഓരോ സംഭവങ്ങളും വൻ വാർത്താപ്രാധാന്യമാണ് നേടുന്നത്. ഇപ്പോഴിതാ ഒരു ഇന്ത്യൻ വൈമാനികന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ( SpiceJet pilot makes heartwarming announcement on evacuation flight from Budapest to Delhi: Viral video) മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ സ്‌പൈസ് ജെറ്റിന്റെ വീഡിയോയാണ് വൈറലാകുന്നത്.

പൈലറ്റ് അനുരൂപ് വിമാനത്തി നകത്ത് കയറിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബുഡാപെസ്റ്റ്-ദില്ലി ഫ്‌ളൈറ്റിലെ യാത്രക്ക് മുമ്പാണ് പൈലറ്റ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. വിദ്യാർത്ഥികൾ അനുഭവിച്ച ത്യാഗവും നഷ്ടങ്ങളും അതേസമയം മറികടന്ന അതിഭീഷണമായ സാഹചര്യങ്ങളും പൈലറ്റ് എടുത്തു പറഞ്ഞു.

പൈലറ്റിന്റെ വാക്കുകൾ ഇങ്ങനെ:

‘നിങ്ങളുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനേയും നമിക്കുന്നു. നിങ്ങൾ കടന്നു വന്നത് അത്യധികം ഭീഷണമായ സാഹചര്യങ്ങളെയാണ്. നിങ്ങൾ എല്ലാത്തരം അനിശ്ചിതത്വങ്ങളേയും യാതനകളേയും ഭയത്തേയും മറികടന്ന വരാണ്. ഒപ്പം തളരാതെ സ്വയം രക്ഷിച്ചും മറ്റുള്ളവരെ കൂടെകൂട്ടിയും ഇവിടം വരെ എത്തിയിരിക്കുന്നു. ഇനി നമ്മുടെ മാതൃരാജ്യത്തേക്ക് നാം പറക്കാൻ പോവുക യാണ്. സ്വസ്ഥമായി വിശ്രമിക്കുക. ഉറങ്ങുക ഏതാനും മണിക്കൂറുകൾക്കകം നിങ്ങൾക്കൊപ്പം ഞങ്ങളും നാട്ടിലെ നിങ്ങളെ കാത്തിരിക്കുന്ന കുടുംബങ്ങൾ ക്കൊപ്പം ചേരാൻ പോവുകയാണ്. ജയ് ഹിന്ദ്-വന്ദേ മാതരം-ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം സ്‌പൈസ് ജെറ്റ് പൈലറ്റിന്റെ വാക്കുകൾ വിദ്യാർത്ഥികളെ കൂടുതൽ ആവേശഭരിതരാക്കി. കേന്ദ്രസർക്കാരിന്റെ രക്ഷാ പ്രവർത്തനത്തിൽ ഓരോ ദിവസവും നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കുവയ്‌ക്കാനുള്ളത് യുദ്ധഭൂമിയിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളെക്കുറിച്ചായിരുന്നു. എന്നാൽ ആ ദുഃഖപൂരിതമായ അന്തരീക്ഷത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതായിരുന്നു പൈലറ്റിന്റെ ഈ വാക്കുകൾ.

Related Articles

Latest Articles