ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പത്തനംതിട്ട പുളിക്കീഴ് ഡിസ്റ്റിലറിയിലേക്ക് ഉത്തർപ്രദേശിൽ നിന്നു സ്പിരിറ്റുമായെത്തിയ ടാങ്കർ ആണ് മറിഞ്ഞത്. ടാങ്കില്‍ നിന്നും ലീക്ക് ചെയ്തുകൊണ്ടിരിക്കുന്ന സ്പിരിറ്റ് ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് നിര്‍വീര്യമാക്കുകയാണ്.
രാവിലെ 11 മണിയോടെ അപകടം നടന്നത്. ടാങ്കറിൽ 18000 ലീറ്റർ സ്പിരിറ്റുണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണു ലഭിക്കുന്ന സൂചന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

