Friday, November 27, 2026

വീണ്ടും മോഹൻലാലും ജീത്തു ജോസഫും: ഹിറ്റ് കൂട്ടുകെട്ട് എത്തുന്നത് മിസ്റ്ററി ത്രില്ലറുമായി

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ നായകനായി ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു. തുടർന്ന് ദൃശ്യം രണ്ടാം ഭാഗവും പ്രേക്ഷകരെ നിരാശരാക്കാതെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗത്തിന് കാത്തിരിക്കാതെ അതിനു മുൻപായി മറ്റൊരു ചിത്രവുമായി എത്താനൊരുങ്ങുകയാണ് മോഹൻലാലും, ജിത്തു ജോസഫും.

ഇത്തവണ ഒരു മിസ്റ്ററി ത്രില്ലറുമായാണ് ഇരുവരും എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ ചിത്രവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീത്തു അറിയിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona.

Related Articles

Latest Articles