Wednesday, May 22, 2024
spot_img

അറിയാം മഹാമൃത്യുഞ്ജയമന്ത്രത്തിന്റെ അത്ഭുത ​ഗുണങ്ങള്‍; മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഏറ്റവും ഉത്തമം ഈ സമയം

മാറണമെന്ന് കേൾക്കുമ്പോൾ ഒട്ടുമിക്കപേർക്കും ഭയമാണ്. ഈ മരണത്തെ പോലും അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരു മഹാ മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ഇത് ശിവനുമായി ബന്ധപ്പെട്ടതാണ്.

ഓം ത്രയംബകം യജാമഹേ,
സുഗന്ധിം പുഷ്ടിവര്‍ദ്ധനം,
ഉര്‍വ്വാരുകമിവ ബന്ധനാത്,
മ്യുത്യുമോക്ഷായമാമൃതാത് എന്നാണ് ഈ മന്ത്രം.

മരണത്തെ തടുത്തു നിര്‍ത്തുന്നതിനു മാത്രമല്ല, മറ്റു പല ഗുണങ്ങള്‍ക്കായും മഹാമൃത്യുഞ്ജയമന്ത്രത്തിനാകും.

അസുഖങ്ങളകറ്റാന്‍ മഹാമൃത്യുഞ്ജയമന്ത്രം 11000 തവണ ചൊല്ലണം.

വിജയം വരിയ്ക്കാനും സന്താനലാഭത്തിനും ഇത് 150000 ചൊല്ലണമെന്നാണു നിയമം.

മരണത്തെ അകറ്റാനും മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം.

ആരോഗ്യത്തിനും പണത്തിനും ഇത് 108 തവണ ചൊല്ലാം.

മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിയ്ക്കുകയും വേണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്ക്കും, ദോഷം വരുത്തുകയും ചെയ്യും.

അതിരാവിലെ നാലു മണിയാണ് മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഏറ്റവും ഉത്തമം. ഇതിനു സാധിയ്ക്കുന്നില്ലെങ്കില്‍ ഇത് വീട്ടില്‍ നിന്നു്ം പുറത്തു പോകുന്നതിനു മുന്‍പും മരുന്നു കഴിയ്ക്കുന്നതിനു മുന്‍പും ഉറങ്ങുന്നതിനു മുന്‍പും 9 തവണ ചൊല്ലുക.

ഡ്രൈവ് ചെയ്യുന്നതിനു മുന്‍പ് മഹാമൃത്യുഞ്ജയമന്ത്രം മൂന്നു തവണ ചൊല്ലുന്നത് അപകടങ്ങള്‍ ഒഴിവാക്കും.

ഈ മന്ത്രം ചൊല്ലുന്നതിനു മുന്‍പായി കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ അണിയുന്നത് ഫലം ഇരട്ടിയാക്കും.

Related Articles

Latest Articles