Friday, May 24, 2024
spot_img

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതതിന് പ്രതിഷേധം! ആദ്യമായി പ്രതികരിച്ച് മലയാളി താരം

തിരുവനന്തപുരം: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടുമെന്ന് മിക്കവരും കരുതിയിരുന്നു. കാരണം, അതിന് മുമ്പ് നടന്ന പരമ്പരകളില്‍ മികച്ച ഫോമിലായിരുന്നു സഞ്ജു. എന്നാല്‍ സഞ്ജുവിന് പകരം ദീപക് ഹൂഡ ടീമിലെത്തുകയായിരുന്നു. പന്തെറിയാന്‍ കഴിയുന്ന താരത്തെയാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാണെന്നായിരുന്നു സെലക്റ്റര്‍മാല്‍ നല്‍കിയ വിശദീകരണം. ഇതിനിടെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.

സഞ്ജുവിന്റെ വാക്കുകള്‍… ”ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. പോസിറ്റീവായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ തന്നെ തഴഞ്ഞതിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത് ശരിയല്ല. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് പകരം സഞ്ജു ടീമിലെത്തണമെന്നുള്ള തരത്തില്‍ വിവിധ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. രണ്ടുപേരും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്, ഞാന്‍ എന്റെ സ്വന്തം ടീമംഗങ്ങളുമായി മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ നിരാശപ്പെടുത്തുന്നതിന് തുല്യമായിരിക്കും.” സഞ്ജു പറഞ്ഞു.

Related Articles

Latest Articles