Thursday, May 16, 2024
spot_img

ചൈനയ്ക്ക് കമ്മികളുടെ ചാരവൃത്തി പുതിയ കാര്യമല്ല ; പ്രകാശ് കാരാട്ടിന്റെ വീട്ടിലും പോലീസ് എത്തുമോ ?

ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനൽ ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ച ശേഷം ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് കണ്ടെത്തൽ. അതേസമയം, ചൈനയ്‌ക്കു വേണ്ടി ചാരവൃത്തി നടത്തിയവരെ പിടിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയത് വലിയ വാര്‍ത്ത ഒന്നുമില്ല. കാരണം അങ്ങനെ ഒരു കേസ് ഉണ്ടായാല്‍ തെളിവു തേടി ആദ്യം ചെല്ലേണ്ട സ്ഥലവും അതുതന്നെയാണ്. അതിനാല്‍ ഇപ്പോഴത്തേത് ഒരു സ്വാഭാവിക നടപടി മാത്രം. കാരണം, ചൈനയ്ക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാർ ചാരവൃത്തി ചെയ്യുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. രഹസ്യമായി ചെയ്യുന്നതാണ് ചാരവൃത്തി. എന്നാൽ, ഇവിടെ ചൈനയ്‌ക്കായുളള കുഴല്‍ ഊത്ത് പരസ്യമായിട്ടാണ് മാർക്സിസ്റ്റുകാർ ചെയ്യുന്നത്. കാരണം, ചൈനയെ ഭാരതം വളഞ്ഞിട്ട ആക്രമിക്കുന്നു എന്നതു പറയാന്‍ എസ് രാമചന്ദ്രന്‍ പിള്ളയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാണിച്ച അവേശം നമ്മളെല്ലാവരും ഒരിക്കൽ കണ്ടതാണ്. കൂടാതെ, യുദ്ധ സമയത്ത് ചൈന അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഭൂമി എന്നു പ്രഖ്യാപിച്ച ഇഎംഎസിനേയും മറക്കാറായിട്ടില്ല. അതേസമയം, ചൈനക്ക് അനുകൂലമായി വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ പ്രകാശ് കാരാട്ടിന്റെ പേരും ഉണ്ട്. അതുകൊണ്ട് തന്നെ അടുത്ത് പോലീസ് എത്തുന്നത് പ്രകാശ് കാരാട്ടിന്റെ വീട്ടിൽ ആയിരിക്കുമോ എന്ന സംശയമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

അതേസമയം, ഭാരതത്തിനു അനുകൂലമായി ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല കഴിയുന്നത്ര ഭാരതത്തെ താറടിച്ചു കാണിക്കാന്‍ എന്തും ചെയ്യും എന്ന ഒരു ശാട്യം മാത്രമാണ് എപ്പോഴും മാർക്സിസ്റ്റ് പാർട്ടിക്കുള്ളത്. വിദേശ രാജ്യത്തിനു വേണ്ടി ചാരവൃത്തി നടത്തുന്നതില്‍ പാര്‍ട്ടിക്ക് സന്തോഷമേയുള്ളൂ. ആദ്യം സോവിയറ്റ് യൂണിയന് വേണ്ടിയായിരുന്നു സി പി എം ഇത് ചെയ്തുകൊണ്ടിരുന്നത്. 1942ല്‍ സോവിയറ്റ് യൂണിയനു വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ കഠിനമായി പണിയെടുത്തു. 1962ലും 1967ലും ഭാരതവും ചൈനയുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചൈനയ്‌ക്കുവേണ്ടിയായിരുന്നു മാര്‍ക്‌സിസ്റ്റുകാര്‍ ചാരവൃത്തി നടത്തിയത്. അന്നും ചൈനയില്‍ നിന്നും പണം പറ്റിയായിരുന്നു രാജ്യദ്രോഹം ഇക്കൂട്ടർ നടത്തിയതും. പുതിയ സഹചര്യത്തില്‍ ചൈനയ്‌ക്കുവേണ്ടി പടപൊരുതാന്‍ ഒരു ശക്തിയെ ഭാരതത്തില്‍ തന്നെ അവര്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ചാരവൃത്തി നിയമ വിരുദ്ധമായ കുറ്റകൃത്യമാണ്. അത് വാര്‍ത്താമാധ്യമം ചെയ്താലും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്താലും ബുദ്ധിജീവികള്‍ ചെയ്താലും കുറ്റകൃത്യം തന്നെയാണ്. അവരെ രാജ്യദ്രോഹികളായി കരുതി അവര്‍ക്കു എതിരെ നടപടി സ്വീകരിക്കണം. അത് തന്നെയാണ് നിയമ വാഴ്ച അനുശാസിക്കുന്നത്.

Related Articles

Latest Articles