Sunday, May 19, 2024
spot_img

സംസ്ഥാനത്ത് വീണ്ടുമൊരു IAS വിവാഹം;ഇനി രേണുരാജ് ശ്രീറാം വെങ്കിട്ടരാമന് സ്വന്തം; ചടങ്ങിൽ പങ്കെടുത്തത് വളരെ കുറച്ച് പേർ മാത്രം

 

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ.രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.ഇന്ന് ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐ.എ.എസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് ഇരുവരും അറിയിച്ചത്.

അതേസമയം എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവ്വീസിലെത്തുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ നടത്തിയ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെയാണ് രണ്ടുപേരും ശ്രദ്ധ നേടിയത്. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ വാ‍ര്‍ത്തകളിൽ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ സസ്പെൻഷനിലായിരുന്നു.എറണാകുളം പനമ്പള്ളി നഗർ സ്വദേശിയാണ് ശ്രീറാം. എന്നാൽ ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവ്വീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമൻ നിലവിൽ ആരോഗ്യവകുപ്പിലാണ്.എറണാകുളം പനമ്പള്ളി നഗർ സ്വദേശിയാണ് ശ്രീറാം. ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശ്ശേരി സ്വദേശിനിയാണ്. 2014ലാണ് രേണു രാജ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. സഹപാഠിയായ ഡോക്ടറുമായി വിവാഹിതയായിരുന്ന രേണുരാജ്, പിന്നീട് വേർപിരിയുകയായിരുന്നു

Related Articles

Latest Articles