Monday, December 22, 2025

“അണ്ണനും ഭാര്യ”യ്ക്കുമൊപ്പം: ബാലയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് ശ്രീശാന്ത്; വീഡിയോ കാണാം

നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സെപ്റ്റംബർ അഞ്ചിന് സന്തോഷ വാർത്ത പുറത്തുവിടുമെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ശ്രീശാന്തിനും കുടുംബത്തിനുമൊപ്പമുള്ളതാണ് വിഡിയോ. ബാലയുടെ വിവാഹം കഴിഞ്ഞതായി സ്ഥിരീകരിക്കുന്നതാണ് വിഡിയോ.

ശ്രീശാന്തിനും ഭാര്യയ്ക്കും ബാലയ്ക്കുമൊപ്പം ഒരു യുവതിയും വിഡിയോയിലുണ്ട്. ശ്രീശാന്താണ് പെൺകുട്ടിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. “ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം” എന്നു പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വിഡിയോ ആരംഭിക്കുന്നത്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

അതേസമയം നടൻ ഫഹദ് ഫാസിലിനൊപ്പമുള്ള ഒരു ചിത്രം ബാല പോസ്റ്റു ചെയ്തിരുന്നു. ആ ചിത്രത്തിനൊപ്പം നെറ്റിയിൽ കുങ്കുമവും താലിമാലയും ചാർത്തി ബാലയ്ക്കൊപ്പം ആ യുവതിയെ കാണാം. സെപ്റ്റംബർ 5ന് സന്തോഷവാർത്ത വരുന്നുണ്ട് എന്നു പുറഞ്ഞുകൊണ്ട് മറ്റൊരു വിഡിയോ ബാല പങ്കുവെച്ചിരുന്നു. കൂടെ യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വിഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയെയും കാണാം. ഇതിൽ ബാലയ്‌ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നതാണ് ഇപ്പോൾ ആരാധകരുടെ സംശയം. കൂടാതെ നിരവധി പേർ താരത്തിന് ആശംസകളും അറിയിക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles