Thursday, May 23, 2024
spot_img

കടലിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ: കേരളത്തില്‍ വരാനിരിക്കുന്നത് വലിയ ദുരന്തം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

കോട്ടയം: കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ശാസ്ത്രജ്ഞര്‍. അറബിക്കടലില്‍ വലിയ പ്രതിഭാസങ്ങള്‍ നടക്കുന്നതിനാലാണ് ഇതെന്ന് ഇവര്‍ വിലയിരുത്തുന്നു. വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരള്‍ച്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍ നല്‍കിയിരിക്കുന്നത്.

നിലവിലെ അറബിക്കടലിന്റെ അന്തരീക്ഷം അമ്പരപ്പിക്കും വിധം മാറിയെന്നും റോക്‌സി മാത്യു പറഞ്ഞു. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍. വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോള്‍ത്തന്നെ മുന്നൊരുക്കം നടത്തണം. ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്‌സി മാത്യു കോള്‍ പറഞ്ഞു.

കഴിഞ്ഞ നാല് ദശകങ്ങളില്‍ അറബിക്കടലിലുണ്ടായ ചുഴലിക്കാറിന്റെ എണ്ണം കൂടി. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്നും റോക്‌സി മാത്യു പറഞ്ഞു. സമുദ്രത്തിന്റെ താപനില മാറുന്നതിനൊപ്പം കാലാവസ്ഥയും മാറുകയാണ് എന്നതും ഏറെ സങ്കീർണ്ണമാണ്.

Related Articles

Latest Articles