Monday, April 29, 2024
spot_img

ശ്രീലങ്ക ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക്

ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു ലിങ്കന്റെ നടപടി.

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പല്‍ പ്രവേശിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചാരക്കപ്പല്‍ തുറമുഖത്തില്‍ പ്രവേശിക്കുന്നതില്‍ ലങ്കയിലെ യു എസ് അംബാസിഡര്‍ ജൂലി ചംഗും പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ ശക്തമായി എതിർത്തിരുന്നു.

എന്നാല്‍ ചൈനീസ് കപ്പലിനോടുള്ള എതിര്‍പ്പ് വിശദീകരിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം ഇന്ത്യയോടും അമേരിക്കയോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇരുരാജ്യങ്ങളും വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്നുമാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Latest Articles