Thursday, May 16, 2024
spot_img

ഗുണനിലവാരമുള്ള വിദ്യാഭ്യാസം; തിരുവനന്തപുരം ആർമി പബ്ലിക് സ്‌കൂളിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു

തിരുവനന്തപുരത്തെ ആർമി പബ്ലിക് സ്കൂളിന് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ വേണ്ടി നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ലഭിച്ചതാണ് ഈ അംഗീകാരം.

ഈ നാഴികക്കല്ല് കൈവരിക്കുന്നതിന് സ്കൂൾ അധികൃതരും, ജീവനക്കാരും, വിദ്യാർത്ഥികളും നടത്തിയ പരിശ്രമങ്ങളെ സ്കൂൾ ചെയർമാൻ ബ്രിഗേഡിയർ ലളിത് ശർമ്മ, സ്കൂൾ പ്രിൻസിപ്പൽ ഡോ. രാജി വിആർ എന്നിവർ അഭിനന്ദിച്ചു.

Related Articles

Latest Articles