Thursday, September 24, 2026

പാകിസ്ഥാനിലെ ഭീകര സംഘടനയ്ക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ

ജയ്പൂർ: പാകിസ്ഥാൻ ഭീകര സംഘടനയായ ഐഎസ്‌ഐയ്‌ക്ക് തന്ത്ര പ്രധാനമായ വിവരങ്ങൾ ചോർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയുടെ രഹസ്യാന്വേഷണ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ മൂന്ന് പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കേസിൽ ജയ്സാൽമീർ, പാലി, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്നായി ഒൻപത് പേരെ രഹസ്യാന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർക്ക് ഇന്റർ സർവീസസ് ഇന്റലിജൻസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തു.

ഇവർ മൂന്ന് പേർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന അന്വേഷണ വിഭാഗമാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പാക്കിസ്ഥാന്റെ ഐഎസ്ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ അയച്ചുകൊടുക്കുന്നതിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് വിവരം.രാജസ്ഥാന്റെ സ്‌ക്വാഡും മിലിട്ടറി ഇന്റലിജൻസും സംയുക്തമായാണ് പ്രതിയെ പിടി കൂടിയത്.

Related Articles

Latest Articles