Wednesday, May 15, 2024
spot_img

ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയോട് രാജ്യം വിടാന്‍ ശ്രമിക്കരുതെന്ന് സുപ്രീം കോടതി

കൊളംബോ:ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയോടും മുന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സെയോടും രാജ്യം വിടാന്‍ ശ്രമിക്കരുതെന്ന് സുപ്രീം കോടതി. ജൂലൈ 28 വരെ ഇരുവരും അനുമതിയില്ലാതെ രാജ്യം വിടുന്നത് കോടതി വിലക്കി.മുന്‍ പ്രസിഡന്റും സഹോദരനുമായ ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതോടെയാണ്‌ സുപ്രീം കോടതിയുടെ വിലക്ക്.

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാനുള്ള കാരണം രാജപക്‌സെ കുടുംബാംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെ രാജ്യം വിടില്ലെന്ന്
മഹിന്ദ രാജപക്‌സെയും ബേസില്‍ രാജപക്‌സെയും കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ രാജ്യം വിടില്ലെന്നായിരുന്നു അഭിഭാഷകര്‍ മുഖേന നല്‍കിയിരുന്ന സത്യവാങ്മൂലം. ബേസില്‍ രാജ്യം വിട്ടെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ ശ്രീലങ്കന്‍ പ്രത്യേക പാര്‍ലമെന്റ് ചേര്‍ന്നിരുന്നു. 13 മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രത്യേക സെഷനില്‍ പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ ധമ്മിക ദസ്സനായകെ, ഗോട്ടബയ രാജപക്‌സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.പാര്‍ലമെന്റില്‍ രാജിക്കത്ത് വായിച്ചു

Related Articles

Latest Articles