Monday, April 29, 2024
spot_img

അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി;ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി:പെണ്‍കുട്ടിയുടെ ശാരീരീകനില പരിഗണിച്ചാണ് ഉടനടി നടപടി.പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണു നിര്‍ദേശം. ജസ്റ്റിസ് വി.ജി. അരുണിന്റെതാണ് നിര്‍ണായക ഉത്തരവ്.ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തീരുമാനം വൈകുന്നതു പെണ്‍കുട്ടിയുടെ കഠിനവേദന വര്‍ധിപ്പിക്കുമെന്നു കോടതി വിലയിരുത്തി.

പുറത്തെടുക്കുന്ന കുഞ്ഞിനു ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സ നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. നിലവില്‍, ആറുമാസം പിന്നിച്ച ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ലെന്നിരിക്കെയാണ് പെണ്‍കുട്ടിക്കു വേണ്ടി കോടതിയുടെ മനുഷ്യത്വപരമായ ഇടപെടല്‍.

Related Articles

Latest Articles