ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർത്ഥികൾ ഇന്ത്യയിലേക്കെത്തുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേരാണ് രാമേശ്വരം ധനുഷ്കോടി എന്നിവിടങ്ങളിലായി എത്തിയത്. ഇവർ ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടിലാണ് ധനുഷ്കോടിയിലെത്തിയത്.
ഇവരെ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അഭയാർത്ഥികളെ രാമേശ്വരത്തിനടുത്തുള്ള അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. ശ്രീലങ്കയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനിയും അഭയാർത്ഥികൾ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, തമിഴ്നാനാട്ടിൽ അഭയാർത്ഥി ക്യാംപുകളുടെ എണ്ണം വർധിപ്പിക്കാൻ തമിഴ്നാട് സർക്കാർ ആലോചിക്കുന്നുണ്ട്.

