Friday, October 23, 2026

പാലക്കാട് ശ്രീനിവാസൻ വധം : ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജിഷാദ് ബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാത്രമല്ല ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഏപ്രില്‍ പതിനാറിനു പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവരിൽ മൂന്ന് പേർ ബൈക്കോടിച്ചപ്പോൾ മറ്റ് മൂന്ന് പേർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിയും മുന്‍പായിരുന്നു കൊലപാതകം.

Related Articles

Latest Articles