Sunday, January 11, 2026

ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ കലണ്ടര്‍ പുറത്തിറക്കി

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) 2022 ഏപ്രിലിനും 2023 ജൂണിനുമിടയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പരീക്ഷകളുടെ ഏകദേശ തീയതികളടങ്ങിയ കലണ്ടര്‍ പുറത്തിറക്കി.

എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ല്‍ കലണ്ടര്‍ ഇപ്പോള്‍ ലഭ്യമാണ്. പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങേണ്ട തീയതി, അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി, പരീക്ഷാ നടത്താന്‍ ഉദ്ദേശിക്കുന്ന തീയതികള്‍ എന്നിവ കലണ്ടറില്‍ പരാമര്‍ശിക്കുന്നു.

അതേസമയം ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ രണ്ട് SSC റിക്രൂട്ട്മെന്റ് പരീക്ഷകളായ സംയോജിത ബിരുദതല പരീക്ഷ (സിജിഎല്‍)-2021(combined graduate level exam : CGL-2021) യുടെയും സംയോജിത ഹയര്‍സെക്കന്‍ഡറി ലെവല്‍ ടയര്‍-1 പരീക്ഷ (സിഎച്ച്എസ്എല്‍)-2021(Combined higher secondary level tier-I exam : CHSL-2021) യുടെയും പ്രാഥമിക പരീക്ഷകള്‍ 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കും.

കൂടാതെ സിജിഎല്‍ 2021 (CGL-2021)-ന്റെ അപേക്ഷാ പ്രക്രിയ 2021 ഡിസംബര്‍ 23 മുതലും സിഎച്എസ്എല്‍ (CHSL-2021)-ന്റെ അപേക്ഷ പ്രക്രിയ 2022 ഫെബ്രുവരി ഒന്ന് മുതലും ആരംഭിക്കും. എന്നാൽ രണ്ട് പരീക്ഷകളുടെയും നടത്തിപ്പ് തീയതികള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കലണ്ടറില്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് മള്‍ട്ടി ടാസ്‌കിങ് (നോണ്‍-ടെക്നിക്കല്‍) സ്റ്റാഫ് പരീക്ഷ-2021 (ടയര്‍-1) 2022 ജൂണിലും ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, 2021 (പേപ്പര്‍-I) പരീക്ഷകള്‍ 2022 ഡിസംബറിലും ആയിട്ടാവും നടത്തുക.

2022 ലെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലെ (സിഎപിഎഫ്എസ്) കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിലേക്കുള്ള എന്‍ഐഎ (NIA), എസ്എസ്എഫ് (SSF), റൈഫിള്‍മാന്‍ (GD) പരീക്ഷകളും 2023 ജൂണില്‍ നടക്കും. ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് & കോണ്‍ട്രാക്റ്റുകള്‍ 2021 (പേപ്പര്‍-I) പരീക്ഷ 2023 മാര്‍ച്ചിലാവും നടത്തുക.

ദില്ലി പോലീസിലേയും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേയും സബ് ഇന്‍സ്പെക്ടര്‍ എക്സാമിനേഷന്‍, 2021 (പേപ്പര്‍-I) 2022 ഡിസംബറില്‍ നടത്താനും സെലക്ഷന്‍ പോസ്റ്റ് പരീക്ഷ ഫേസ്-എക്സ് 2022 ജൂലൈയില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ദില്ലി പോലീസിലേക്കുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍)-2022 റിക്രൂട്ട്മെന്റ് 2022 സെപ്റ്റംബറില്‍ നടക്കും, അതേസമയം, ഡല്‍ഹി പോലീസ് എംടിഎസ് (സിവിലിയന്‍) പരീക്ഷ-2022 ഫെബ്രുവരി 2023-ല്‍ നടക്കും.

മാത്രമല്ല സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’ & ‘ഡി’ പരീക്ഷ-2021, 2023 ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു.

Related Articles

Latest Articles