Sunday, May 19, 2024
spot_img

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മെയ് അവസാനവാരം ഫലപ്രഖ്യാപനം

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷകൾ സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മേയ് മൂന്ന് മുതൽ പത്ത് വരെ പ്രാക്ടിക്കൽ പരീക്ഷ നടത്തി അവസാന വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരത്തിലെ തീരുമാനം.

ഒരുമാസത്തോളമായി നടന്ന് വന്ന എസ് എസ് എൽസി പരീക്ഷകൾക്കാണ് ഇന്ന് അവസാനിക്കുന്നത്. മാർച്ച് 31നാണ് സംസ്ഥാനത്തെ 2943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി 2961 കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. 4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളും പരീക്ഷ എഴുതി.

മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർഥികളും കന്നഡ മീഡിയത്തിൽ 1457 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്തത്.

ഇന്ന് തിയതി പരീക്ഷകൾ അവസാനിക്കുന്നതോടെ മേയ് മൂന്നിന് പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും. മേയ് പത്ത് വരെയാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുക. ഇതിന് ശേഷം മേയ് 11 ഓടെ മൂല്യനിർണ്ണയം ആരംഭിച്ച് അവസാനവാരത്തോടെ എസ്എസ് എൽസി ഫലപ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പുകളാണ്‌പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഫോക്കസ് ഏരിയ വിഷയത്തിൽ വിവാദങ്ങൾക്ക് ശേഷമാണ് പരീക്ഷ നടന്നത്.

Related Articles

Latest Articles