Friday, May 10, 2024
spot_img

ഇരയായവൾക്ക് വേണ്ടി സൂപ്പർ താരങ്ങൾ എന്ത് ചെയ്തു? തുറന്നടിച്ച് അഞ്ജലി മേനോൻ

കൊച്ചിയിൽ ഓടുന്ന കാറില്‍ വച്ച് 2017 ൽ മലയാളത്തിന്റെ ഒരു മുന്‍നിര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂപ്പർ താരങ്ങളുടെ സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി അഞ്ജലി മേനോൻ (Anjali Menon). നടന്‍ ദിലീപ് പ്രതിയായതോടെ പുതിയ മാനങ്ങള്‍ കൈവന്ന കേസില്‍ നടി നടത്തുന്ന പോരാട്ടത്തിനു കൈത്താങ്ങാവുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (ഡബ്ല്യൂ സി സി) മാത്രമാണ്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഡബ്ല്യൂസിസി, സിനിമയിലെ സ്ത്രീ പ്രവര്‍ത്തകരുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവരാണ്. എന്നാൽ കേസിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് മറ്റൊരു നിര്‍ണ്ണായകമായ സന്ധിയിലേക്ക് എത്തുമ്പോള്‍, ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ ജോലിസ്ഥലം കൂടിയായ സിനിമാ വ്യവസായം എന്ത് തരത്തിലുള്ള പിന്തുണയാണ് നല്‍കിയത് എന്ന് സംവിധായികയും ഡബ്ല്യൂ സി സി അംഗവുമായ അഞ്ജലി മേനോന്‍ ചോദിക്കുന്നു.

സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വൈകുന്നതിനെക്കുറിച്ചും സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങളെ കുറിച്ചും സംവിധായിക കൂടിയായ അഞ്ജലി മേനോൻ പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടി സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ് ഇടാൻ ധൈര്യം കാണിച്ചപ്പോൾ എല്ലാവരും അത് പങ്കിടുന്നു. ആക്രമണം അതിജീവിച്ച ഈ നടിക്ക് സംഭവിച്ചത് പോലെയുള്ള ഒരു കാര്യം സിനിമാ വ്യവസായത്തിലെ മറ്റൊരു സ്ത്രീക്ക് നേരെ ഉണ്ടാകാതിരിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ സൂപ്പർ താരങ്ങൾ എന്താണ് ചെയ്തത്? ഇപ്പോള്‍ ചെയ്തിട്ടുള്ളത് വളരെ നിസാരമായ ഒന്നാണ്. പക്ഷേ, അവൾക്ക് അത്തരത്തിലെങ്കിലും ഒരു പിന്തുണ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഒന്നുമില്ല എന്നതിനേക്കാൾ നല്ലതല്ലേ. എന്നാൽ ഇതിനുമപ്പുറം ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

നമ്മുടെ ഇൻഡസ്‌ട്രിയിലെ ഈ താരങ്ങളിൽ പലരും അതിശക്തരാണ്. പോഷ് ആക്ട് (POSH) നടപ്പിലാക്കിയില്ലെങ്കിൽ ആ സെറ്റിൽ പ്രവർത്തിക്കില്ല എന്ന് അവർ തീരുമാനിച്ചാൽ, അത് മതിയാകും നമ്മുടെ സിസ്റ്റം മെച്ചപ്പെടാൻ. ഈ താരങ്ങളിൽ പലരും നിർമ്മാതാക്കളാണ്, സ്വന്തമായി പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ട്, അവർ സ്വന്തം സെറ്റിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ, അത് തന്നെ ഒരു പ്രധാന മാറ്റമായേനെ. ഈ യുവതാരങ്ങളിൽ പലരുമായും ഞാൻ ഇതിനെക്കുറിച്ച് പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്, പക്ഷേ എനിക്ക് ലഭിച്ച പ്രതികരണത്തിൽ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ കംഫര്‍ട്ടബിള്‍ ആണ് എന്നാണ്, അത് കൊണ്ട് മാറേണ്ട ആവശ്യം വരുന്നില്ല. അവര്‍ കമ്പനി നടത്തുന്നവരാണ്, ഞങ്ങൾ ശല്യപ്പെടുത്തുന്നവരും.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ

Related Articles

Latest Articles