Sunday, September 27, 2026

സംസ്ഥാന ബജറ്റിന് തുടക്കം; നികുതി വർദ്ധനവിന് സാധ്യത, പ്രതീക്ഷ കൈവിടാതെ സംസ്ഥാനം

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങി. 15,000 കോടിയുടെ വരുമാന വർദ്ധനവാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ ഫീസുകളിലും പിഴകളിലും വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസ് ഉയർത്തിയേക്കും. ജി.എസ്.ടിയിലൂടെ ഇന്ത്യയിൽ നികുതി ഏകീകരണം വന്നതിന് ശേഷം, സംസ്ഥാന ധനമന്ത്രിമാർക്ക് വലിയ സ്വാതന്ത്ര്യം ബജറ്റിലില്ലെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയേതര വിഭാഗങ്ങളിൽ അൽപം പരിഷ്‌കാരങ്ങൾ വരുത്തി വരുമാനം കൂട്ടാനും, പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി കൂടുതൽ നികുതി പിരിച്ചെടുക്കാനുമാണ് ലക്ഷ്യമിടുന്നത്.

വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, രജിസ്‌ട്രേഷൻ നിരക്ക് വർധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്‌കരണം, ക്ഷേമപെൻഷനുകളിൽ നൂറ് രൂപയുടെ വർധന, പെൻഷൻ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീർക്കൽ, വന്യജീവി പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ തുക വകയിരുത്തൽ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Latest Articles