Thursday, October 15, 2026

വർക്കലയിൽ നാലുവയസുകാരിയെ മർദ്ദിച്ച സംഭവം ; അമ്മുമ്മയെ അറസ്റ്റ് ചെയ്യാതെ നോട്ടീസ് നൽകി വിട്ടയച്ച് പോലീസ്,പ്രായം കണക്കിലെടുത്ത് അറസ്റ്റ് അനിവാര്യമല്ലെന്ന് വിശദീകരണം

തിരുവനന്തപുരം: വർക്കലയിൽ നാലര വയസുകാരിയെ മർദ്ദിച്ച സംഭവത്തില്‍ കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ നോട്ടീസ് നൽകി വിട്ടയച്ച് പോലീസ്.ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലും പ്രായമുള്ളതിനാലും അറസ്റ്റ് അനിവാര്യമല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുട്ടിയുടെ അച്ഛനെതിരെ എടുത്ത കേസും പിൻവലിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അച്ഛൻ മർദ്ദിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. വാർഡ് അംഗത്തിന്റെ പരാതിയിലാണ് അച്ഛനെയും പൊലീസ് പ്രതി ചേർത്തിരുന്നത്. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവ മാദ്ധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കൾക്ക് കൗൺസിലിംഗ് തുടങ്ങി.

Related Articles

Latest Articles