Wednesday, May 22, 2024
spot_img

ഇരുട്ടടി വരുന്നു! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ വൈദ്യുതി നിരക്ക് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ; ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് സൂചന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ വൈദ്യുത ചാർജ്ജ് കൂട്ടാൻ പിണറായി സർക്കാർ. ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനാണ് സാധ്യത. ഇപ്പോൾ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുത നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നവംബറിൽ വരുത്തിയ വർധനയുടെ കാലാവധി ജൂൺ 30-ന് തീരുകയാണ്. 2023 ഏപ്രിൽ ഒന്നുമുതൽ 2027 മാർച്ച് 31 വരെയുള്ള നിരക്ക് തീരുമാനിക്കാനാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നത്. ഇതിൽ കമ്മിഷൻ അന്തിമ ഉത്തരവിട്ടിട്ടില്ല. പകരം ഈ വർഷം ജൂൺ 30 വരെയുള്ള നിരക്ക് നിശ്ചയിച്ച് ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഈ കാലാവധി കഴിയുന്നതോടെ പുതിയനിരക്ക് നിശ്ചയിക്കേണ്ടിവരും.

40 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഇടക്കാല ഉത്തരവിൽ ശരാശരി 20 പൈസയാണ് കൂട്ടിയത്. ജൂണിൽ പുനഃപരിശോധിക്കേണ്ടതിനാലാണ് വർധന 20 പൈസയിൽ ഒതുക്കിയത്. ജൂലായ് ഒന്നുമുതൽ പുതിയനിരക്ക് നടപ്പാക്കാനുള്ള നടപടികൾ തുടങ്ങാൻ സമയമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കമ്മിഷൻ ഇതിന് തയ്യാറായിട്ടില്ല. നാലുവർഷത്തെ അപേക്ഷ നിലവിലുള്ളതിനാൽ ബോർഡ് പുതിയ അപേക്ഷ നൽകേണ്ടതില്ല. ഉപഭോക്താക്കളിൽനിന്ന് തെളിവെടുത്തശേഷമായിരിക്കും കമ്മിഷന്റെ തീരുമാനം.

കെ.എസ്.ഇ.ബി.യുടെ 2022-23ലെ നഷ്ടത്തിൽ 750 കോടി രൂപ സർക്കാർ ഏറ്റെടുത്തു. ഇതു കഴിച്ചുള്ള നഷ്ടമേ നിരക്കുവർധനയ്ക്ക് കണക്കാക്കൂ. എന്നാൽ, വൈദ്യുതി ഉപഭോഗം കൂടിയതും കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിക്കരാറുകൾ റദ്ദാക്കുകയും ചെയ്തതോടെ വൈദ്യുതി വാങ്ങൽ ചെലവ് കൂടിയിട്ടുണ്ട്. ഇത് ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം നിരക്ക് വർദ്ധനവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

Related Articles

Latest Articles