തൃക്കാക്കര: രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനത്തിൽ ഗുരുതരമായ പരിക്കേറ്റ രണ്ട് വയസുകാരി ഗുരുതരാവസ്ഥയിൽ. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെൻ്റിലേറ്ററിലാണ്.
ഇന്ന് പുലർച്ചയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി ഡോക്ടർമാർ വ്യക്തമാക്കി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ തുറക്കുകയായിരുന്നു. എന്നാൽ രണ്ട് പേരും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്.
ഇതോടെ ആശുപത്രി അധികൃതർ തൃക്കാക്കര പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് രണ്ടാനച്ഛനാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് വ്യക്തമായി. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പോലീസ് പറയുന്നു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

